01:13pm 09 November 2026
NEWS
സൗജന്യ സന്ധി മാറ്റിവെക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
23/04/2025  06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗജന്യ സന്ധി മാറ്റിവെക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
HIGHLIGHTS

എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ സന്ധി മാറ്റിവെക്കൽ നിർണയ ക്യാമ്പ്  അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ഡോ. ഷിനാസ് ബി സലാം, ഡോ. ജോൺ ടി. ജോൺ, ഡോ. ടിഷ ആൻ ബാബു, ശ്രീമതി അനുപമ ജി. നായർ എന്നിവർ സമീപം.

കൊച്ചി:  എറണാകുളം ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവെക്കൽ  നിർണ്ണയ
ക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 5000- ൽ അധികം സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ലൂർദ് ആശുപത്രിയിൽ വിജയകരമായിനിർവഹിച്ചിട്ടുണ്ടെന്നും, അതിനൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലൂർദ് ആശുപത്രിയിൽ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന രോഗികൾക്ക് മിതമായ നിരക്കിൽ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ ലഭ്യമാക്കുമെന്ന്  മുഖ്യ പ്രഭാഷണം നടത്തിയലൂർദ് ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ജോൺ ടി. ജോൺ  പറഞ്ഞു. ഇൻ്റർവെൻഷണൺ പെയിൻ മാനേജ്മെൻ്റ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ടിഷ ആൻ ബാബു, സീനിയർ റെസിഡൻ്റ് ഡോ. ഷിനാസ് ബി സലാം,ഫെലോ ഇൻ ആർത്രോസ്കോപ്പിക് & ആർത്രോപ്ലാസ്റ്റി ഡോ. ജിതിൻ മോഹൻ,ഫിസിയോതെറാപ്പി വിഭാഗം ഇൻചാർജ് ശ്രീമതി അനുപമ ജി. നായർ, ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് ജോസിയ, ഡയറ്റീഷ്യൻ ജോസ്ന പി എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. 

 

 


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img